
ചെങ്ങന്നൂർ: ആസനമായ നിയമസഭാ തെരത്തെടുപ്പിൽ
കേരള ദലിത് പാന്തേഴ്‌സ് പിന്തുണ യു ഡി.എഫിന് പ്രഖ്യാപിച്ചു.
കഴിഞ്ഞ 10 വർഷക്കാലം ഇടതുപക്ഷം കേരളത്തിൽ നടപ്പിലാക്കിയ വികസനപദ്ധതികൾ ദലിത് - ആദിവാസി വിഭാഗങ്ങളെ അവഗണിക്കുകയും പുറന്തള്ളുകയും ചെയ്തതായി സംഘടന ചൂണ്ടികാട്ടി.
ഇടതുപക്ഷത്തിന്റെ തുടർഭരണം ആവർത്തിച്ചാൽ അതു ദലിത്- ആദിവാസി വിഭാഗങ്ങളുടെ അതിജീവനം അപകടത്തിലാക്കു
മെന്നും സംഘടന വിലയിരുത്തി
ഇടതുപക്ഷത്തിൻ്റെ വികസന പദ്ധതികളിലൊന്നും ദലിത്- ആദിവാസി വിഭാഗങ്ങൾക്ക് പ്രാതിനിധ്യമോ പരിഗണനയോ ലഭിച്ചിട്ടില്ല.
ദലിത്-ആദിവാസി വിഭാഗങ്ങളുടെ വികസനം ലക്ഷ്യമാക്കി നിലനിന്നിരുന്ന പദ്ധതികൾ പലതും അട്ടിമറിക്കപ്പെട്ടു.
കേരള ബഡ്‌ജറ്റിൻ്റെ വാർഷിക ചെലവ് 2 ലക്ഷം കോടിയിലേറെയായി വർദ്ധിച്ചു എന്നത് വളർച്ചയുടെ ലക്ഷണമായാണ് ഇടതുപക്ഷം വിലയിരുത്തുന്നത്. ഇതു വസ്തുതാ വിരുദ്ധമാണ്. വാർഷിക ബഡ്‌ജറ്റിൻ്റെ 1/7 ഭാഗം മാത്രമാണ് പ്ലാൻ വിഹിതം (പ്ലാൻ ഫണ്ട്). ഇത് കഴിഞ്ഞ 8 വർഷമായി ശരാശരി 29,000 കോടിയായി തുടരുന്നു. ഉൽപാദനമേഖല മുരടിച്ചു പോയതായി കണക്കാക്കാം. ബഡ്‌ജറ്റ് ചിലവിൻ്റെ ഗണ്യമായ ഭാഗം പദ്ധതി ഇതര (നോൺ പ്ലാൻ) മേഖലയാണ്. റവന്യൂ വരുമാന ത്തിൻ്റെ മുഖ്യഭാഗമെടുത്ത് ജീവനക്കാരുടെ ശമ്പളം, എയ്‌ഡഡ് മേഖല ശമ്പളം, പെൻഷനുകൾ, ക്ഷേമപെൻഷനുകൾ തുടങ്ങിയവ നൽകുന്നതാണ് പദ്ധതിഇതര (നോൺ പ്ലാൻ) മേഖലയിൽ നടക്കുന്നത്. കിഫ്‌ബിയിൽ നിന്നും 50,000 കോടി യോളം കടമെടുത്ത് വമ്പൻ പശ്ചാത്തല വികസനവും നടത്തുന്നു. നികുതിദായകരായ സാധാരണക്കാർ, ദലിതർ, ആദിവാസികൾ, മത്സ്യതൊഴിലാളികൾ, ചെറിയ വരുമാനക്കാർ തുടങ്ങിയവർ ഇതിൻ്റെ ഗുണഭോക്താക്കളല്ല. സർക്കാരുണ്ടാക്കുന്ന കടം വീട്ടാൻ സാധാരണക്കാർ നികുതി നൽകുകയും വേണം.
വാർഷിക ബഡ്‌ജറ്റിൻ്റെ പ്ലാൻ വിഹിതത്തിൻ്റെ (1/2 ഭാഗം) 10% മാത്രമാണ് പട്ടിക ജാതി/ വർഗ
വികസനത്തിന് വേണ്ടി മാറ്റിവെക്കുന്നത്.
ഇതിലേറെയും പാഴാക്കുകയോ വകമാറ്റി ചെലവഴിക്കുകയോ ചെയ്യന്നുണ്ട്
9 വർഷത്തിനുള്ളിൽ പട്ടിക ജാതി / വർഗ
ഫണ്ടിൽ 7411 കോടി പാഴാക്കിയതായി ചൂണ്ടിക്കാട്ടുന്നു. പട്ടിക വിദ്യാർഥികളുടെ വിദ്യാഭ്യാസമാണ് ഇതുവഴി തകർക്കപ്പെട്ടത്.
വിദ്യാഭ്യാസത്തിന് സംസ്ഥാന സർക്കാരിന് കൈമാറുന്ന തുകയുടെ 50% മാത്രമെ 7 വർഷക്കാലമായി ചെലവഴിക്കുന്നുള്ളൂ.
ഇ-ഗ്രാൻ്റുകൾ ക്യത്യസമയത്ത് നൽകാത്തതിനാൽ 150-ഓളം SC/ST വിദ്യാർത്ഥികൾ പഠനം അവസാനിപ്പിച്ചു.
ഭീമമായ തുക പാഴാക്കുമ്പോൾ തുച്ചമായ നിരക്കിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന അക്കാദമിക് അലവൻസുകൾ (സ്റ്റെപെൻ്റ്, ഹോസ്റ്റൽ ഫീസ്, പോക്കറ്റ് മണി എന്നിവ) വർദ്ധിപ്പിച്ചില്ല. സർക്കാർ ഹോസ്റ്റലുകൾക്ക് 3500 രൂപ (എസ്.സി. & എസ്.ടി.), സ്വകാര്യഹോസ്റ്റൽ 1500 രൂപ (എസ്.സി.), സ്വകാര്യഹോസ്റ്റൽ 3000 രൂപ (എസ്.ടി) എന്നീ നിരക്കിലാണ് ഇപ്പോഴും നൽകുന്നത്. പ്രതിമാസം 6500 - 7500 നിരക്കിൽ ചിലവ് വരുമ്പോഴാണ് എസ്.സി./എസ്.ടി വിദ്യാർത്ഥികളോട് അനീതി കാട്ടുന്നത്. പ്രതിമാസം നൽകുന്ന സ്റ്റെപ്പെൻ്റ് വർദ്ധിപ്പിച്ചില്ല. വർഷത്തിൽ ഒരിക്കൽ നൽകുന്ന ലംപ്‌സംഗ്രാന്റ് 10 ശതമാനം
മാത്രം വർദ്ധിപ്പിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾക്ക് നൽകിവന്നിരുന്ന എല്ലാ ഗ്രാൻ്റുകളും അട്ടിമറിച്ചതായി സി.എ.ജി. റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇ-ഗ്രാന്റുകൾ കുടിശിഖയില്ലാതെ കൊടുത്തു എന്ന മന്ത്രി ഒ.ആർ കേളുവിൻ്റെ പ്രസ്‌താവന സത്യമല്ല.
'കോളനി' എന്ന പേര് മാറ്റി 'ഉന്നതി' എന്നാക്കിയതല്ലാതെ കേന്ദ്രസർക്കാർ ഭൂരഹിതർക്ക് നൽകാൻ കൈമാറിയ ഭൂമിപോലും (19000 ഏക്കർ) വിതരണം ചെയ്‌തിട്ടില്ല.
ലൈഫ് ഭവനപദ്ധതിയിൽ കൈമാറുന്ന തുകയുടെ ഗണ്യമായ ഭാഗം പട്ടികജാതി / വർഗ
ഫണ്ട് ആയിട്ടും, ഗുണഭോക്താക്കൾ അവഗണിക്കപ്പെടുന്നു
എന്നീ കാരണങ്ങളാലാണ് സംഘടന യു ഡി എഫിന് പിന്തുണ നൽകുന്നത്.
പട്ടിക ജാതി / വർഗ ഫണ്ട് പാഴാക്കാതിരിക്കാൻ പട്ടിക ജാതി / വർഗ
ഫണ്ട് ആക്റ്റ് നടപ്പിലാക്കുക, ഭൂപ്രശ്നം പരിഹരിക്കുക, എയ്‌ഡഡ് മേഖലയിൽ സംവരണം നടപ്പാക്കുക തുടങ്ങിയ
ആവശ്യങ്ങളും സംഘടന ഉന്നയിച്ചിട്ടുണ്ട്.
യു.ഡി.എഫ്. മുന്നണിക്ക് പിന്തുണ നൽകുന്നതോടൊപ്പം പട്ടിക ജാതി / വർഗ
വികസന ത്തിൻ്റെ മുൻഗണന നിശ്ചയിക്കാൻ ഒരു അവകാശപത്രിക
യും ദളിത് പാന്തേഴ്സ് സംസ്ഥാന കമ്മറ്റി
മുന്നണികൾക്ക് നൽകി യിട്ടുന്നെന്ന്
സംസ്ഥാന ഭാരവാഹികളായ
ബിനു വയനാട് ,
സിബീഷ് ചെറുവല്ലൂർ,
ബിജു ഇലഞ്ഞിമേൽ,
പി ആർ സുരേഷ് കുമാർ എന്നിവർ അറിയിച്ചു











